മലയാള വാരാഘോഷം

Thursday 2 November 2017 2:10 pm IST

കുന്നത്തുകാല്‍: ശ്രീചിത്തിര തിരുനാള്‍ റസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്‌കൂളില്‍ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് മലയാള വാരം ആഘോഷിച്ചു. സ്‌കൂള്‍ മാനേജര്‍ റ്റി. സതീഷ്‌കുമാര്‍, പ്രിന്‍സിപ്പല്‍ എസ്. പുഷ്പവല്ലി എന്നിവര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥി പ്രതിനിധി ആര്‍ഷ അജയന്‍ കേരളപ്പിറവിദിന സന്ദേശം നല്‍കി. മലയാള വാരാഘോഷത്തിന്റെ ഭാഗമായി ചിത്രോദയം എന്ന പേരില്‍ കയ്യെഴുത്ത് പത്രം പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ നൃത്ത ശില്‍പം അരങ്ങേറി. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളില്‍ അക്ഷരശ്ലോകം, പുസ്തകവായന, പത്രവായനാക്കുറിപ്പ്, കയ്യെഴുത്ത് മത്സരം, വായനാ മത്സരം തുടങ്ങിയവ സംഘടിപ്പിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.