തിരുവനന്തപുരം: അഖിലഭാരത നാരായണീയസമിതിയുടെ നേത്യത്വത്തില്‍ നാരായണീയ മഹോത്സവത്തിന്റെ ഭാഗമായി ഡോ കെ. ഉണ്ണികൃഷ്ണന് നമ്പൂതിരി യജ്ഞാചാര്യനായ അറുപത് ദിവസത്തെ ഭാഗവത ജ്ഞാനയജ്ഞം സംസ്കൃതി ഭവനില്‍ ആരംഭിച്ചു. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
പഠിച്ച് പഠിപ്പിച്ച് പ്രചരിപ്പിക്കുന്നതാകണം ഭാഗവതമെന്ന് ഡോഎന്‍. ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. ആധുനികതിന്മകള് ബഹിഷ്കരിച്ച് പഴയകാല നന്മകള് ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണം. ഭാഗവതത്തിലെ ഓരോ കഥയും ആഴത്തില്‍ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീരാമകൃഷ്ണാശ്രമം അധ്യക്ഷന്‍ സ്വാമി മോക്ഷവ്രതാനന്ദ, അഖിലഭാരത നാരായണീയ മഹോത്സവസമിതി അധ്യക്ഷന്‍ കെ.ഹരിദാസ്, സ്വാഗതസംഘം ചെയര്മാന് ആര്. രാജഗോപാല വാര്യര്‍ എന്നിവര്‍ സംസാരിച്ചു. എല്ലാ ദിവസവും വൈകിട്ട് 4 മുതല്‍ 5.30 വരെ വിവിധ ആചാര്യന്മാരുടെ നേതൃത്വത്തില്‍ ഭാഗവത പാരായണം ഉണ്ടായിരിക്കും. ഡിസംബര്‍ 31 ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: