ന്യൂദല്‍ഹി: മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റത്തിന് മുഖ്യമന്ത്രിയുടെ പിന്തുണ തുടരുന്നതിനിടെ എതിര്‍പ്പുമായി സിപിഐ ദേശീയ നേതൃത്വവും രംഗത്ത്.
ചാണ്ടി അധികാര ദുര്‍വിനിയോഗം നടത്തിയെന്നും നടപടി വേണമെന്നും പാര്‍ട്ടി ദേശീയ സെക്രട്ടറി സുധാകര്‍ റെഡ്ഡി പറഞ്ഞു. നടപടിക്ക് റവന്യൂ മന്ത്രി മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്കി.
ഇടത് സര്‍ക്കാര്‍ അഴിമതിക്ക് എതിരാണ്. അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കരുത്, റെഡ്ഡി ആവശ്യപ്പെട്ടു. ചാണ്ടിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് സിപിഐ സംസ്ഥാന നേതൃത്വം ശക്തമായി എതിര്‍ത്തിരുന്നു.
റവന്യൂ മന്ത്രിയെ മറികടന്ന് ചാണ്ടിക്ക് പിണറായി സംരക്ഷണമൊരുക്കുന്നതില്‍ സിപിഐ പ്രതിഷേധത്തിലായിരുന്നു. മുഖ്യമന്ത്രി വിട്ടുവീഴ്ച ചെയ്യാത്ത സാഹചര്യത്തിലാണ് ദേശീയ നേതൃത്വം രംഗത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: