ആലപ്പുഴ: സമയബന്ധിതമായി നെല്ലു സംഭരിച്ച്, വില കൃത്യമായി നല്കി കര്‍ഷകരെ സംരക്ഷിക്കാന്‍ സാധിക്കാതെ ആന്ധ്രയില്‍ നിന്ന് അരിവാങ്ങാന്‍ തീരുമാനിച്ച ഉദ്യോഗസ്ഥ അഴിമതിക്കു സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ വി.സി.സെബാസ്റ്റ്യന്‍ ആരോപിച്ചു. ഇന്‍ഫാം ജില്ലാസമിതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്‍ഫാം കോഒാര്‍ഡിനേറ്റര്‍ ജോസുകുട്ടി കുട്ടംപേരൂര്‍ അധ്യക്ഷത വഹിച്ചു. എന്‍.ജെ.ജേക്കബ് നെല്ലാംകുന്നേല്, രവീന്ദ്രന് നായര്‍, ആന്റണി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ഇന്‍ഫാം ജില്ലാ കര്‍ഷക നേതൃസമ്മേളനം നവംബര്‍ 18ന് വൈകിട്ടു നാലിന് ആലപ്പുഴയില്‍ ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: