മലയോര ഹൈവേ; മഞ്ഞക്കാട്-ചെറുപുഴ മെക്കാഡം ടാറിംഗ് ആരംഭിച്ചു

Thursday 2 November 2017 8:28 pm IST

ചെറുപുഴ: മലയോര ഹൈവേയുടെ ഭാഗമായുള്ള മഞ്ഞക്കാട് മുതല്‍ ചെറുപുഴ വരെയുള്ള ഭാഗത്തെ മെക്കാഡം ടാറിംഗ് ആരംഭിച്ചു. റോഡിന്റെ ലെവലിംഗ് കഴിഞ്ഞ ഭാഗത്താണ് ടാറിംഗ് ആരംഭിച്ചിട്ടുള്ളത്. ചെറുപുഴ ഭാഗത്ത് ലെവലിംഗ് അവസാന ഘട്ടത്തിലാണ്. ചെറുപുഴ മേഖലയിലെ ജനങ്ങളുടെ ഒരു നല്ല റോഡിനായുള്ള കാത്തിരിപ്പിന് ഉടന്‍ വിരാമമാകുമെന്നാണ് കരുതുന്നത്. ടാറിംഗ് പ്രവൃത്തി വേഗത്തിലാണ് പുരോഗമിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ മലയോര ഹൈവേയുടെ നിര്‍മ്മാണം പല ഭാഗങ്ങളിലായി പൂര്‍ത്തീകരിച്ചു കഴിഞ്ഞു. കാസര്‍ഗോഡ് ജില്ലയില്‍ 126 കിലോമീറ്ററാണ് മലയോര ഹൈവേ. ഇതിന്റെ നിര്‍മ്മാണത്തിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ചെറുപുഴ വരെയുള്ള ടാറിംഗ് പൂര്‍ത്തിയാക്കിയാല്‍ പിന്നീട് ചെറുപുഴ ടൗണിലെ പണികള്‍ ആരംഭിക്കും. മലയോര ഹൈവേയുടെ പണികള്‍ പുരോഗമിക്കുമ്പോള്‍ പയന്നൂര്‍ ചെറുപുഴ റോഡിന്റെ നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുന്നതില്‍ ജനങ്ങള്‍ നിരാശരാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.