മട്ടന്നൂര്‍: പൂവത്തൂര്‍ കക്കിക്കരി വയല്‍ ശ്രീ മുത്തപ്പന് ക്ഷേത്ര നടപ്പന്തല്‍ ഉദ്ഘാടനവും സമര്‍പ്പണവും 5 ,6, തീയ്യതികളില്‍ നടക്കും. 5 ന് വൈകുന്നേരം 6 മണിക്ക് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നടപ്പന്തല്‍ ഉദ്ഘാടനം ചെയ്യും. എന്‍.കെ.മുകുന്ദന് മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. സിനിമാ കോമഡി താരം ശിവദാസന്‍ മട്ടന്നൂര്‍ വിശിഷ്ടാതിഥിയായിരിക്കും. 6 ന് കാലത്ത് ക്ഷേത്രാചാര്യന് ബ്രഹ്മശ്രീ ചുഴലി പുതുശ്ശേരി ഇല്ലത്ത് പുരുഷോത്തമന് നമ്പൂതിരിപ്പാട് നടപ്പന്തല്‍ സമര്‍പ്പണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: