ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി ദേശീയ നഗര ഉപജീവന മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് നഗരത്തിലെ തെരുവ് കച്ചവടക്കാര്‍ക്ക് ഒന്നാം ഘട്ട ഐഡന്റിറ്റി കാര്‍ഡ് വിതരണം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജോസഫീന ടീച്ചര്‍ അധ്യക്ഷത വഹിച്ച ചെയര്മാന് പി.പി.രാഘവന് ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.പി.രാജഗോപാലന്‍ സ്വാഗതം പറഞ്ഞു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എ.പി.മുനീര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ കെ.വി.ഗീത, കെ.പി.അബ്ദുല്‍ റഹിമാന്‍, പി.മാധവന്, കെ.രാമചന്ദ്രന് എന്നിവര്‍ സംസാരിച്ചു. വഴിയോര കച്ചവട സംഘടനാ പ്രതിനിധികളായ ഇബ്രാഹിം, ഗോപി ചീമേനി എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: