തളിപ്പറമ്പ്: ജില്ലാ സഹകരണ ബാങ്ക് തളിപ്പറമ്പ് ബ്രാഞ്ചില്‍ നടന്ന സ്വര്ണ്ണത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുകയായിരുന്ന സീനിയര്‍ മാനേജര്‍ കടൂരിലെ ഇ.ചന്ദ്രന് അറസ്റ്റിലായി. ബാങ്കില്‍ പണയം വെച്ച അരക്കോടിയിലേറെ രൂപയുടെ സ്വര്‍ണം ജൂനിയര്‍ മാനേജര്‍ ടി.വി.രമയും അപ്രൈസര്‍ ഷഡാനന്ദനനും ചേര്‍ന്ന് മോഷ്ടിച്ച് വിവിധ ബാങ്കുകളില്‍ പണയം വെച്ച് പണം തട്ടുകയായിരുന്നു. ബാങ്കിന്റെ സീനിയര്‍ മാനേജര്‍ എന്ന നിലയില്‍ ജാഗ്രത കാട്ടിയില്ലെന്നാണ് ചന്ദ്രന്റെ പേരിലുളള കുറ്റം. ഇയാളെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: