കണ്ണൂര്‍: പയ്യാമ്പലത്ത് മാരാര്‍ജി സ്മൃതിമണ്ഡപത്തിനോട് ചേര്‍ന്ന് മാലിന്യപ്ലാന്റ് സ്ഥാപിക്കാനുളള കോര്പ്പറേഷന് നീക്കത്തിനെതിരെ പ്രതിഷേധം വ്യാപകം. മാലിന്യപ്ലാന്റ് നിര്‍മ്മിക്കുന്നതിനായി കഴിഞ്ഞ ദിവസം കോര്പ്പറേഷന് അധികൃതരുടെ നേതൃത്വത്തില്‍ സ്ഥലത്ത് ശിലാസ്ഥാപനം നടത്തി. കേരളത്തിലും ഭാരതത്തിലും പൊതുസമൂഹം ഒന്നാകെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്ത നേതാവിനോട് അനാദരവ് കാട്ടാനുള്ള കോര്‍പ്പറേഷന്റെ തീരുമാനത്തിനെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
മാലിന്യപ്ലാന്റ് ആരംഭിക്കാന്‍ കോര്പ്പറേഷന് സ്വന്തമായി മറ്റ് നിരവധി സ്ഥലങ്ങളുണ്ടെന്നിരിക്കെ ചില സ്ഥാപിത താല്പര്യക്കാരാണ് ഇപ്പോഴത്തെ നീക്കത്തിനുപിന്നില്‍ എന്നാണ് സൂചന. നിര്‍മ്മാണവുമായി മുന്നോട്ടുപോയാല്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് ബിജെപി
പ്രതികരിക്കാൻ ഇവിടെ എഴുതുക: