മുട്ടോളംപാറ മുത്തപ്പന്‍ ക്ഷേത്രം പുത്തരി ഉത്സവവും ഊട്ടുപുര ഉദ്ഘാടനവും 4, 5 തീയതികളില്‍

Thursday 2 November 2017 8:36 pm IST

കണ്ണൂര്‍: താഴെചൊവ്വ മുട്ടോളംപാറ മുത്തപ്പന്‍ ക്ഷേത്രം പുത്തരി ഉത്സവവും ഊട്ടുപുര ഉദ്ഘാടനവും 4,5 തീയ്യതികളില്‍ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 4ന് ഉച്ചക്ക് 12നും 12.30 നും മധ്യേ പുത്തരി നിവേദ്യം, ഉച്ചക്ക് 1.30 ന് ദൈവത്തെ മലയിറിക്കല്‍ നടക്കും. വൈകുന്നേരം 4 മണിക്ക് പടിഞ്ഞാറെക്കണ്ടി ശാന്ത ദാമേദരന്റെ സ്മരണയ്ക്ക് മക്കള്‍ നിര്‍മ്മിച്ചു നല്‍കുന്ന ഊട്ടുപുരയുടെ ഉദ്ഘാടനം നടക്കും. സാധുഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ പി.പി.വിനോദ് ഊട്ടുപുരയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ക്ഷേത്രം കമ്മറ്റി ഡയരകടര്‍ വി.വി.പുരുഷോത്തമന്‍ സംസാരിക്കും. പ്രസിഡണ്ട് വി.വിനോദ് അധ്യക്ഷത വഹിക്കും. റിട്ട.എഇഒ സി.കൃഷ്ണന്‍നായര്‍ ഭദ്രദീപം കൊളുത്തും. പ്രവീണ്‍ പന്നോനേരി, ടി.രമേശന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. വൈകുന്നേരം 5 മണിക്ക് പുത്തരി വെളളാട്ടവും 5 ന് പുലര്‍ച്ചെ തിരുവപ്പനയും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ വി.വിനോദ്, ടി.രമേശന്‍, വി.വി.പുരുഷോത്തമന്‍, പി.കെ.പവിത്രന്‍, ഇ.വി.ജനാര്‍ദ്ദനന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.