കണ്ണൂര്‍: ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന യുപി, എല്‍പി വിദ്യാര്‍ഥികളുടെ വായനാമല്‍സരം തുടങ്ങി. ജില്ലാതല ഉദ്ഘാടനം ഗവ. ടിടിഐ മെനില്‍ അസി. കലക്ടര്‍ ആസിഫ് കെ.യൂസഫ് നിര്‍വ്വഹിച്ചു. ടിടിഐ പ്രിന്‍സിപ്പല്‍ പി.ആര്.വസന്തകുമാര്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ യു.കരുണാകരന്, എസ്എസ്എ പ്രോഗ്രാം ഓഫീസര്‍ ടി.പി.വേണുഗോപാലന്‍, കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.പ്രകാശന്, അധ്യാപക പുരസ്കാര ജേതാവ് രാധാകൃഷ്ണന് മാണിക്കോത്ത്, സയന്‍സ് പാര്‍ക്ക് ഡയറക്ടര്‍ എ.വി.അജയകുമാര്‍, ലൈബ്രറി കൗണ്‍സില്‍ ജില്ലാ വൈസ് പ്രസിഡന്റ് എം.മോഹനന് എന്നിവര്‍ സംസാരിച്ചു.
ജില്ലയിലെ എണ്‍പതിനായിരം യുപി സ്കൂള്‍ വിദ്യാര്‍ത്ഥികളും നാല്പതിനായിരം എല്‍പി സ്കൂള്‍ വിദ്യാര്‍ഥികളുമാണ് പ്രാഥമിക മല്‍സരത്തില്‍ പങ്കെടുക്കുക. പ്രാഥമിക മല്‍സരത്തില്‍ ഓപ്പണ്‍ ചോദ്യമാണ് വിതരണം ചെയ്യുന്നത്. സ്കൂള്‍തല മല്‍സരത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന രണ്ടു വീതം വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുള്ള മേഖലാമല്‍സരം ഡിസംബറില്‍ നടക്കും. മേഖലാ മല്‍സരം മുതല്‍ പൊതു വിജ്ഞാനത്തിന് പുറമെ തെരഞ്ഞെടുത്ത പുസ്തകങ്ങളെ അടിസ്ഥാനമാക്കിയും ചോദ്യം ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: