കണ്ണൂര്‍: കണ്ണാടിപ്പറമ്പ് ദേശസേവാ യുപി സ്കൂളിലെ 1980 ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ഥികള്‍ സ്കൂളിലെ 26 ക്ലാസുകളിലേക്കും പുസ്തകങ്ങള്‍ വിതരണംചെയ്തു. 25000 രൂപ വിലവരുന്ന 600 ഓളം പുസ്തകങ്ങളാണ് വിതരണംചെയ്തത്. മലയാളം, ഇംഗ്ലീഷ് ഭാഷകളിലെ ലളിതമായതും രസകരവുമായ കഥ, കവിത പുസ്തകങ്ങളാണ് ഉള്‍പ്പെടുത്തിയത്. നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ശ്യാമള പുസ്തകങ്ങള്‍ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ക്കും, ലീഡര്‍ക്കും നല്കി ഉദ്ഘാടനം നിര്‍വഹിച്ചു. പിടിഎ പ്രസിഡണ്ട് ജിഷ അധ്യക്ഷത വഹിച്ചു. പൂര്‍വ്വ വിദ്യാര്‍ഥി കൃഷ്ണന് കുറിയ പദ്ധതി വിശദീകരിച്ചു. പി. ശശിധരന്, ജ്യോതി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: