റേഷന്‍കാര്‍ഡ് വിചാരണറേഷന്‍കാര്‍ഡ് വിചാരണ

Thursday 2 November 2017 8:39 pm IST

കണ്ണൂര്‍: ഭക്ഷ്യഭദ്രതാ നിയമം-2013 പ്രകാരം പ്രസിദ്ധീകരിച്ച റേഷന്‍ കാര്‍ഡ് അന്തിമ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടാതിരുന്നതിനാല്‍ തളിപ്പറമ്പ് താലൂക്ക് സപ്ലൈ ആഫീസിലും കണ്ണൂര്‍ ജില്ലാ സപ്ലൈ ആഫീസിലും, ജില്ലാ കലക്ടര്‍ക്കും പരാതികള്‍ സമര്‍പ്പിച്ചവരില്‍ താഴെപ്പറയുന്ന റേഷന്‍ കടകളില്‍ കാര്‍ഡ് രജിസ്റ്റര്‍ ചെയ്തിട്ടുളളവര്‍ക്കായുളള ഹിയറിംഗ് നവംബര്‍ 6 മുതല്‍ 10 വരെ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെ നടത്തും. പരാതികള്‍ സമര്‍പ്പിച്ചവര്‍ തങ്ങള്‍ക്ക് ലഭിച്ച ടോക്കണ്‍ രശീത്, റേഷന്‍ കാര്‍ഡ് പഴയതും പുതിയതും അവകാശവാദം തെളിയിക്കുന്നതിന് കൂടുതല്‍ രേഖകള്‍ എന്തെങ്കിലും ഹാജരാക്കാനുണ്ടെങ്കില്‍ അതും സഹിതം ബന്ധപ്പെട്ട ഹിയറിംഗ് ക്യാമ്പുകളില്‍ പങ്കെടുക്കേണ്ടതാണ്. 2009 ലെ ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട കാര്‍ഡുടമകള്‍ പഞ്ചായത്തില്‍ നിന്നും സീല്‍ പതിപ്പിച്ച പഴയ റേഷന്‍ കാര്‍ഡ് ഹാജരാക്കേണ്ടതാണ്.കൂടിക്കാഴ്ച തീയ്യതി, റേഷന്‍ കട നമ്പര്‍, സ്ഥലം എന്ന ക്രമത്തില്‍. നവംബര്‍ 6-123,124,125-മലപ്പട്ടം പഞ്ചായത്ത് ഹാള്‍, 12,210,206-പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി ഹാള്‍, 27,28,29,194-കരിവെളളൂര്‍ രക്തസാക്ഷി സ്മാര ഹാള്‍, 58,291-പെരുമ്പടവ് ഗാന്ധി സ്മാരക വായനശാല. 7 ന് 30,31,32,21-കൃഷ്ണശ്രീ ഓഡിറ്റോറിയം, സ്വാമിമുക്ക്-24,25,225-കോറോം വായനശാല, 127, 128,290,235-കുറ്റിയാട്ടൂര്‍ പഞ്ചായത്ത് ഓഫീസ്, 60,61,205-തേര്‍ത്തല്ലി മര്‍ച്ചന്റ് ഹാള്‍. 8 ന് 97,94,95,242,228,209,93,275,296-പയ്യാവൂര്‍ പഞ്ചായത്ത് ഹാള്‍, 64,67,203,253,258,286-നെല്ലിപ്പാറ വ്യാപാരഭവന്‍, 26,278-കാനായി വായനശാല, 33,34-കാങ്കോല്‍ റേഷന്‍ കടയ്ക്ക് സമീപം. 9 ന് 140,88,246,90,91,92, 273-എരുവേശ്ശി പഞ്ചായത്ത് ഹാള്‍, 78,84,85,82,217-നടുവില്‍ വ്യാപാരഭവന്‍, 261,21,23-കോത്തായിമുക്ക് റേഷന്‍ കടയ്ക്ക് സമീപം. 10 ന് 89,96- ചുണ്ടപ്പറമ്പ് പളളി ഹാള്‍, 153,154,237,252-ബാങ്ക് ഓഡിറ്റേറിയം, ചുഴലി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.