പഴയങ്ങാടി: മണല്വേട്ടക്കാരെ പിന്തുടര്ന്ന് പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ എസ്ഐക്ക് വീണ് പരിക്കേറ്റു. പഴയങ്ങാടി എസ്ഐ ടി.വി.സജീവിനാണ് പരിക്കേറ്റത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. പോലീസിനെ കണ്ടയുടന്‍ മണല്‍ ലോറി ഉപേക്ഷിച്ച് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചവരെ പിന്തുടര്ന്ന് പിടികൂടാന്‍ ശ്രമിച്ചപ്പോഴായിരുന്നു അപകടം. മണല്‍ ലോറികള്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: