പഴയങ്ങാടി: ബംഗളൂരുവില്‍ നിന്നും മൊത്തവില്പ്പനക്കായി കൊണ്ടുവന്ന 1600 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ പഴയങ്ങാടി പോലീസ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് പഴയങ്ങാടി സ്വദേശി കെ.ടി.അറഫാത്തിനെ(26)അറസ്റ്റ് ചെയ്തു. പുതിയങ്ങാടി ഹൈസ്കൂള്‍ പരിസരങ്ങളില്‍ നിന്നും വ്യാപകമായി പുകയില ഉല്‍പ്പനങ്ങള്‍ വില്‍പ്പന നടത്തുന്നതായി നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു. വേഷം മാറിയെത്തിയ പോലീസ് സംഘമാണ് ഇവ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: