എ.രഘുവരന്‍ അനുസ്മരണം അഞ്ചിന്

Thursday 2 November 2017 8:40 pm IST

പള്ളൂര്‍: കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ എ.രഘുവരന്റെ രണ്ടാമത് ചരമവാര്‍ഷികത്തോടനുബന്ധിച്ച് 5 ന് ഗണപതിവിലാസം ജെബി സ്‌കൂളില്‍ രഘൂവരന്‍ സ്മാരക സ്വര്‍ണമെഡലിനായുള്ള പ്രശ്‌നോത്തരിയും അനുസ്മരണ സമ്മേളനവും നടക്കും. തലശേരി സൗത്ത്, ചൊക്ലി സബ്ജില്ലകളിലും മാഹിമേഖലയിലുമുള്ള എല്‍പി, യുപി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രശ്‌നോത്തരിയില്‍ പങ്കെടുക്കാം. വൈകിട്ട് മൂന്നിന് കവിയരങ്ങും തുടര്‍ന്ന് അനുസ്മരണ സമ്മേളനവും. വി.രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ലളിതകലാഅക്കാഡമി സെക്രട്ടറി പൊന്ന്യംചന്ദ്രന്‍, സി.പി.ഹരീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.