അത്ഭുതമായി കുട്ടി ശാസ്ത്രജ്ഞര്‍

Thursday 2 November 2017 9:36 pm IST

ബുദ്ധിയും വിവേകവും കഴിവും ഒന്നിച്ചപ്പോള്‍ കുട്ടികള്‍ അത്ഭുതമായി മാറി. ഇതുവരെ ആരും പറയാത്ത, ആരും കേള്‍ക്കാത്ത ആശയങ്ങള്‍ അവരില്‍ നിന്ന് പുറത്തേക്ക് ഒഴുകി. ഭാവിയില്‍ ലോകം തന്നെ മാറ്റിമറിച്ചേക്കാവുന്ന ആശയങ്ങള്‍ സമൂഹത്തിന് നല്‍കി കുട്ടിശാസ്ത്രജ്ഞര്‍ പങ്കുവെച്ചത് വലിയ ശാസ്ത്രാനുഭവങ്ങള്‍. കളമശ്ശേരി രാജഗിരി പബ്ലിക് സ്‌കൂളില്‍ ജന്മഭൂമിയും സയന്‍സ് ഇന്ത്യ മാഗസിനും സംയുക്തമായി നടത്തുന്ന സ്റ്റുഡന്റ്‌സ് സയന്‍സ് ഫെസ്റ്റിവല്‍ ഓഫ് കേരള (എസ്എസ്എഫ്‌കൈ-2017)ലാണ് കുട്ടികള്‍ പുതിയ കണ്ടുപിടിത്തങ്ങളുമായെത്തിയത്. ശാസ്ത്രമേളയുടെ ഓരോ സ്റ്റാളും സന്ദര്‍ശിച്ചവര്‍ അത്ഭുതത്തോടെയാണ് കുട്ടികളുടെ ആശയങ്ങള്‍ കണ്ടത്. ഇങ്ങനെയും ചെയ്യാന്‍ കഴിയുമോയെന്ന് ശങ്കിച്ചവരോട് മണിമണി പോലെ ഉത്തരം നല്‍കി അവര്‍ ആശയങ്ങള്‍ വിശദീകരിച്ചു. വെള്ളം ഉപയോഗിച്ച് വാഹനം ഓടിക്കല്‍, തിരമാലയില്‍ നിന്ന് വൈദ്യുതി, ആഗോളം താപനം തടയാനുള്ള മാര്‍ഗ്ഗങ്ങള്‍....തുടങ്ങിയവയെല്ലാം പ്രദര്‍ശനം കാണാനെത്തിയവരെ അത്ഭുതപ്പെടുത്തി. സാധാരണ ശാസ്ത്രമേളകളില്‍ നിന്ന് വ്യത്യസ്തമായി സിബിഎസ്, ഐസിഎസ്ഇ, സംസ്ഥാന സിലബസ് തുടങ്ങി എല്ലാ വിഭാഗം വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തിയായിരുന്നു പ്രദര്‍ശനം. അതുകൊണ്ടുതന്നെ വ്യത്യസ്തമായ ശാസ്ത്ര ആശയങ്ങളാണ് ഒരുകുടക്കീഴിലൂടെ ആളുകള്‍ക്ക് അറിയാനായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.