ആവേശമായി ലോകമറിഞ്ഞ ശാസ്ത്രജ്ഞര്‍

Thursday 2 November 2017 9:27 pm IST

ജന്മഭൂമിയും സയന്‍സ് ഇന്ത്യ മാഗസിനും ചേര്‍ന്ന് കളമശ്ശേരി രാജഗിരി പബ്ലിക് സ്‌കൂളില്‍ എറണാകുളം, ആലപ്പുഴ ജില്ലകളിലെ ആരംഭിച്ച വിദ്യാര്‍ത്ഥികള്‍ക്കായുള്ള ശാസ്ത്രമേളയായ സ്റ്റുഡന്റ്‌സ് സയന്‍സ് ഫെസ്റ്റിവല്‍ ഓഫ് കേരള (എസ്എസ്എഫ്‌കെ-2017)യിലൂടെ ആ ശാസ്ത്രപ്രതിഭകളെ വീണ്ടും ആളുകള്‍ ഓര്‍ത്തു. ശാസ്ത്രമേളയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്ത് സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളിലാണ് ലോകം ആരാധിക്കുന്ന ശാസ്ത്രജ്ഞര്‍ നിറഞ്ഞത്. ലോകം മാറ്റിമറിച്ച പതിനാലോളം ശാസ്ത്രജ്ഞരുടെ ചിത്രങ്ങളാണ് ശാസ്‌ത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. വൈജ്ഞാനിക രംഗത്തും രാഷ്ട്രീയ രംഗത്തും ഒരുപോലെ വെന്നിക്കൊടി പാറിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമാണ് സോഷ്യല്‍ പള്ളി കവലയില്‍ നിന്ന് ശാസ്ത്രമേള നടക്കുന്ന രാജഗിരി നഗരിയിലേക്ക് സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്ന ആദ്യ ബോര്‍ഡില്‍ ഉള്ളത്. തുടര്‍ന്ന് ഹോമി ജെ. ഭാഭാ, സി.വി. രാമന്‍, രാമാനുജന്‍ തുടങ്ങിയവരും പുതുതലമുറയ്ക്ക് പ്രചോദനമേകാനായുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.