അഴിമതിക്ക് കൂട്ടുനിന്നില്ല ഓങ്ങല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് സിപിഎം.മെമ്പറുടെ മര്‍ദ്ദനം

Thursday 2 November 2017 9:29 pm IST

പട്ടാമ്പി:ഓങ്ങല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറി ഷാജിമോനെ പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ സിപിഎം മെമ്പര്‍ മര്‍ദ്ദിച്ചതായി പരാതി.മുഖത്തും വയറിനും പരുക്കേറ്റ ഷാജി മോനെ പട്ടാമ്പി ഗവ: ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഞ്ചായത്തിലെ സ്ട്രീറ്റ് ലൈറ്റ് റിപ്പയറിംങുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിയില്‍ കലാശിച്ചത്.കരാറുകാരന് കൊടുക്കാനുള്ള ബാലന്‍സ് തുക കരാറുകാരനറിയാതെ അപേക്ഷ നല്‍കി തട്ടിയെടുക്കാന്‍ പഞ്ചായത്ത് പ്രസിഡന്റും മെമ്പറും ചേര്‍ന്ന നടത്തിയ നീക്കം പൊളിഞ്ഞതിനെ തുടര്‍ന്നാണ് സെക്രട്ടറിയെ കൈയ്യേറ്റം ചെയ്തത്. അപേക്ഷ പ്രകാരം സെക്രട്ടറി കരാറുകാരനെ വിളിച്ച് വരുത്തി തുക നല്‍കി. എന്നാല്‍ വ്യാഴാഴ്ച രാവിലെ പഞ്ചായത്ത് പ്രസിഡന്റ് ജിഷാറും മെമ്പര്‍ രജ്ഞിത്തും സെക്രട്ടറിയെ പ്രസിഡന്റിന്റെ റൂമിലേക്ക് വിളിച്ച് വരുത്തി പണം നല്‍കിയത് ശരിയായില്ലെന്ന് പറഞ്ഞ് ഇതുമായി ബന്ധപ്പെട്ട ഫയലും സെക്രട്ടറിയുടെ സര്‍വീസ് ബുക്കും ആവശ്യപ്പെടുകയായിരുന്നു.സെക്രട്ടറി ഷാജിമോന്‍ പറഞ്ഞു. എന്നാല്‍ സര്‍വിസ് ബുക്ക് നിയാമനുസൃതം ആവശ്യപ്പെട്ടാലല്ലാതെ നല്‍കാനാവില്ലെന്ന പറഞ്ഞ തന്നെ മെമ്പര്‍ രജ്ഞിത്ത് മര്‍ദ്ദിക്കുകയായിരുന്നു വെന്നും സെക്രട്ടറി പറഞ്ഞു. കരാറുകാരനറിയാതെ കരാര്‍ തുകയില്‍ ബാക്കി നല്‍കാനുള്ള ഒന്നര ലക്ഷത്തോളം രൂപ കൈപ്പറ്റാനുള്ള പ്രസിഡന്റിന്റെയും മെമ്പറുടെയും നീക്കം സെക്രട്ടറിയുടെ ഇടപെടല്‍ മൂലം നടക്കാതെ പോയതാണ് മര്‍ദ്ദനത്തിന് കാരണമെന്ന് ബി.ജെ.പി.പഞ്ചായത്ത് പ്രസിഡന്റ് സി.യു.ശ്രീശങ്കറും സെക്രട്ടറി വി.സി സന്തോഷ്, പഞ്ചായത്ത് മെമ്പര്‍മാരായ കെ.ഉണ്ണികൃഷ്ണന്‍ ,പുഷ്പലത, വിനീത എന്നിവര്‍ കുറ്റപ്പെടുത്തി. അഴിമതി നടത്താന്‍ സമ്മതിക്കാത്തതിന്റെ പേരില്‍ ഉദ്യോഗസ്ഥരെ മര്‍ദ്ദിതുന്നത് സി.പി.എം.ന്റെ സംസ്‌കാര ശൂന്യതയാണ് കാണിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുന്നത് പഞ്ചായത്തിലെ സ്ഥിരം സംഭവമാണെന്നും ഇതിന് മുമ്പ് വി.ഇ.ഒ.യെ മര്‍ദ്ദിച്ചത് പണം നല്‍കി ഒത്തുതീര്‍പ്പാക്കുകയായിരുന്നുവെന്നും ബിജെപി കുറ്റപ്പെടുത്തി.പഞ്ചായത്തിലെ സ്ട്രീറ്റ് ലൈറ്റ് റിപ്പയറിങുമായി ബന്ധപ്പെട്ട് കരാറുകളെ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ബിജെപി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.