വെള്ളം ഉപയോഗിച്ചും വണ്ടി ഓടും

Thursday 2 November 2017 9:42 pm IST

പെട്രോളോ ഡീസലോ വേണ്ട. വെള്ളം ഉപയോഗിച്ചും വാഹനം ഓടിക്കാമെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? വിശ്വാസമില്ലാത്തവരെ വെള്ളം ഉപയോഗിച്ച് വണ്ടി ഓടിച്ച് ഈ കുട്ടികള്‍ കാട്ടിത്തരും. വെള്ളം ഉപയോഗിച്ചും വാഹനമോടിക്കാമെന്ന കണ്ടെത്തലുമായി എത്തിയത് വൈറ്റില ടോക് എച്ച് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്. എച്ച്2ഒ എന്ന ജല തന്മാത്രകളിലെ ഹൈഡ്രജനെ സംശ്ലേഷണത്തിലൂടെ വേര്‍തിരിച്ചെടുത്ത് ഉപയോഗിക്കുന്നതാണ് കണ്ടുപിടുത്തം. വാഹനവുമായി ബന്ധിപ്പിച്ചിരിക്കുന്ന ബാറ്ററി ചാര്‍ജ് ചെയ്യാനാണ് ഹൈഡ്രജന്‍ ഉപയോഗിക്കുന്നത്. പ്രദര്‍ശന നഗരിയില്‍ ഇരുചക്രവാഹനം ഓടിച്ചാണ് ഈ നേട്ടം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചത്. അമന്‍മോഹന്‍, റോഷന്‍പ്രിന്‍സ്, ആര്‍ത്തിക് ആന്റണി, ആരോണ്‍ പീറ്റര്‍ എന്നിവരുടേതാണ് ഈ ആശയം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.