കുട്ടികളില്‍ ശാസ്ത്ര അഭിരുചി വളര്‍ത്തും

Thursday 2 November 2017 9:43 pm IST

കുട്ടികളില്‍ ശാസ്ത്ര അഭിരുചി വളര്‍ത്തുന്നതിനും അവബോധം ഉണ്ടാക്കുന്നതിനുവേണ്ടിയുള്ള പരിപാടിയാണിതെന്ന് സിഐഎഫ്ടി ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ എ.ആര്‍.എസ്. മേനോന്‍. എസ്എസ്എഫ്‌കെ ഉദ്ഘാടനചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളില്‍ ഒളിഞ്ഞിരിക്കുന്ന കഴിവുകള്‍ പുറത്തുകൊണ്ടുവരാന്‍ മേളയ്ക്ക് കഴിയും. വിജ്ഞാന്‍ഭാരതി ആദ്യമായി ശാസ്ത്രമേള സംഘടിപ്പിച്ചപ്പോള്‍ കേരളത്തില്‍ നിന്ന് വിജയിച്ചവര്‍ക്ക് അന്നത്തെ പ്രധാനമന്ത്രിയായിരുന്നു അടല്‍ ബിഹാരി വാജ്‌പേയി പുരസ്‌കാരം നല്‍കിയിരുന്നു. ആ കുട്ടികളില്‍ പലരും ഇന്ന് ലോകത്തിന്റെ വിവിധ കോണുകളില്‍ ശാസ്ത്രജ്ഞരായി പ്രവര്‍ത്തിക്കുന്നുണ്ട്. അതുപോലെയാകും നിങ്ങള്‍ ഓരോരുത്തരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിജ്ഞാന്‍ ഭാരതിയുടെ ഇന്റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയുടെ ചുവടുപിടിച്ചാണ് ജന്മഭൂമി സയന്‍സ് ഇന്ത്യ മാഗസിനുമായി സഹകരിച്ച് എസ്എസ്എഫ്‌കെ സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ 6 ജില്ലകളിലെ പ്രാഥമികഘട്ട മത്സര വിജയികള്‍ക്ക് തിരുവനന്തപുരത്ത് നടക്കുന്ന ഫൈനലില്‍ മത്സരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.