ഇടവേളയിലും അവരുടെ ചര്‍ച്ച ശാസ്ത്രം തന്നെ. എസ്എസ്എഫ്കെ ഉദ്ഘാടനത്തിനെത്തിയ കേന്ദ്ര പിഎഫ് കമ്മീഷണര്‍ ഡോ.വി.പി ജോയിയും സിഐഎഫ്ടി ചീഫ് ടെക്നിക്കല്‍ ഓഫീസ് എ.ആര്.എസ് മേനോനും രാജഗിരി പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. വര്‍ഗ്ഗീസ് കാച്ചപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി. സൗഹൃദം പങ്കിട്ട മൂവരും രാജ്യത്തെ ശാസ്ത്ര പുരോഗതിയെക്കുറിച്ചും സ്കൂള്‍, കോളേജ് വിദ്യാഭ്യാസത്തെക്കുറിച്ചും ചര്‍ച്ച ചെയ്തു.
കളമശ്ശേരി രാജഗിരി സ്കൂളിനെക്കുറിച്ചും സ്കൂളിലെ അദ്ധ്യായന ശൈലിയെക്കുറിച്ചും കുട്ടികള്‍ക്ക് ശാസ്ത്രത്തോടനുടുള്ള താല്‍പ്പര്യവും ചര്‍ച്ചയ്ക്ക് വിഷയമായി. അരമണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിലേയ്ക്ക് സിഎംഎ പ്രൊവിന്‍ഷ്യല്‍ ഹൗസ് മാനേജര്‍ ഡോ.ഫാ.ജോസ് കുറിയേടത്തും എത്തി. കുശലാന്വേഷണത്തിനും ചായസല്‍ക്കാരത്തിനും ശേഷം ഏവരും പ്രദര്‍ശന ഹാളിലെത്തി.
ജന്മഭൂമി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, വിവേകാനന്ദ പൈ എന്നിവരും കൂട്ടിക്കാഴ്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: