ആധാറിന്റെ സാധുത: ഇന്ന് വാദം

Thursday 2 November 2017 9:58 pm IST

ന്യൂദല്‍ഹി: ആധാറിന്റെ സാധുത സംബന്ധിച്ച ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാകും വാദം കേള്‍ക്കുക. കര്‍ണ്ണാടകത്തില്‍ നിന്നുള്ള മാത്യു തോമസ് നല്‍കിയ ഹര്‍ജിയും മറ്റു ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കും. ആധാര്‍ പൗരന്മാരുടെ സ്വകാര്യതയിലുള്ള കടന്നുകയറ്റമാണെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. ആധാര്‍ കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക ഭരണഘടനാ ബെഞ്ച് രൂപീകരിക്കുമെന്ന് ഒക്‌ടോബര്‍ 30ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഞ്ചെബ് വ്യക്തമാക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.