രാമേശ്വരം: സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് ഇന്ത്യാക്കാരായ 13 ഇന്ത്യന്‍ തീരദേശ മീന്‍പിടുത്തക്കാരെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ രാമേശ്വരം, പുതുക്കോട്ട എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത്.
മൂന്ന് യന്ത്രവല്‍കൃത ബോട്ടുകളും ശ്രീലങ്കന്‍ സേന പിടിച്ചെടുത്തു. ശ്രീലങ്കയില്‍ ഇത്തരത്തില്‍ പിടിയിലായിട്ടുള്ള 54 മത്സ്യത്തൊഴിലാളികളെയും 140 മത്സ്യബന്ധന ബോട്ടുകളും മോചിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി കെ. പളനിസ്വാമി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: