കോട്ടയം: നാട്ടകം കോളേജിലെ എസ്എഫ്ഐ യുടെ ദളിത് പീഡനങ്ങളില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇന്ന് കേളേജിലെക്ക് മാര്‍ച്ച് നടത്തും. രണ്ട് ദളിത് വിദ്യാര്‍ത്ഥികളെ റാഗിങ്ങ് എന്ന പേരില്‍ വധിക്കാന്‍ ശ്രമിച്ച നാട്ടകം കോളേജില്‍ എസ്എഫ്ഐയുടെ ദളിത് പീഡനങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. കഴിഞ്ഞ ദിവസം രാത്രിയില്‍ നാട്ടകം കോളേജില്‍ ദളിത് വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ വിദ്യാര്‍ത്ഥികളെ അതിക്രൂരമായി മര്‍ദ്ദിക്കുകയും റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്ത സംഭവം സാംസ്കാരിക കേരളത്തിന്അപമാനമാണെന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ രവിന്ദ്രന് പ്രസ്താവിച്ചു. കലാലയങ്ങളെ കലാപ കേന്ദ്രമാക്കുന്ന എസ്എഫ്ഐ യുടെ നിലപാടിനെതിരെ ജനാധിപത്യ വിശ്വാസികള്‍ പ്രതികരിക്കണമെന്ന് യുവമോര്‍ച്ച ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: