ലാദന്‍ കശ്മീരിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചിരുന്നു

Thursday 2 November 2017 10:10 pm IST

വാഷി്ങ്ങ്ടണ്‍: യുഎസ് മറീനുകള്‍ വധിച്ച കൊടുംഭീകരനും അല്‍ഖ്വയ്ദ സ്ഥാപകനുമായ ബിന്‍ ലാദന്‍ ജമ്മുകശ്മീരിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചിരുന്നതായി സിഐഎ രേഖകള്‍. ലാദനെ കൊന്ന ശേഷം, അയാള്‍ താമസിച്ചിരുന്ന പാക്കിസ്ഥാനിലെ അബൊട്ടാബാദിലെ വസതിയില്‍ നിന്ന് യുഎസ് കമാന്‍ഡോകള്‍ അനവധി രേഖകള്‍ കണ്ടെടുത്തിരുന്നു. അവയിലാണ് ഇക്കാര്യം. മുംബൈ സ്‌ഫോടന പരമ്പരയിലെ മുഖ്യപ്രതികളില്‍ ഒരാളായ പാക്ക് യുഎസ് ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ വിചാരണയും ലാദന്‍ സസൂക്ഷ്മം പിന്തുടര്‍ന്നിരുന്നിതായി രേഖകളില്‍ നിന്ന് വ്യക്തം. ഇവയടക്കം 2011ല്‍ പിടിച്ചെടുത്ത 47,00,0 രേഖകള്‍ സിഐഎ ഇന്നലെ പുറത്തുവിട്ടു. ലാദന്റെ മകന്റെ വിവാഹ വീഡിയോ, അയാളുടെ ഡയറികള്‍ തുടങ്ങിയവയും പുറത്തുവിട്ടവയില്‍ പെടുന്നു. ലഷ്‌ക്കര്‍ ഭീകരനായ ഹെഡ്‌ലിയുടെ വിചാരണ സംബന്ധിച്ച വാര്‍ത്തകള്‍ കൃത്യമായി ഇയാള്‍ വായിച്ചിരുന്നു. ഒമര്‍ ഷെയ്ഖിന്റെ പാക്ക് നേതാവ് ഇല്ല്യാസ് കശ്മീരിയാണ് ഹെഡ്‌ലിയേയും നിയന്ത്രിച്ചിരുന്നതെന്നു കാണിച്ച് ഒരു പ്രമുഖ ഇംഗ്‌ളീഷ് പത്രത്തില്‍ വന്ന വാര്‍ത്ത ലാദന്റെ കമ്പ്യൂട്ടറില്‍ നിന്ന് കണ്ടെത്തി.2009 നവംബര്‍16ന് വന്നതാണ് വാര്‍ത്ത. ശ്രീലങ്കയിലെ ഗാര്‍ഡിയന്‍ പത്രത്തില്‍ വന്ന, ഇന്ത്യയിലും ബ്രിട്ടനിലും വിമാനമുപയോഗിച്ചുള്ള ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന വാര്‍ത്ത, ഹെഡ്‌ലിയും ഹൂജി ഭീകരരുമായുള്ള രഹസ്യകോഡിലുള്ള ആശയവിനിമയം സംബന്ധിച്ച റിപ്പോര്‍ട്ട്, ഹെഡ്‌ലിയുടെ മൊഴിയെടുക്കാന്‍ ഇന്ത്യ മജിസ്‌ട്രേറ്റിനെ അമേരിക്കയിലേക്ക് അയച്ചേക്കുമെന്ന പിടിഐ റിപ്പോര്‍ട്ട് തുടങ്ങിയവയും ഇയാളുടെ പക്കലുണ്ടായിരുന്നു. ഇവയിലെ പ്രധാനഭാഗങ്ങള്‍ അയാള്‍ പേന കൊണ്ട് അടയാളപ്പെടുത്തിയിരുന്നു. ഇല്ല്യാസ് കശ്മീരിയെന്ന ഭീകരനെ ഇയാള്‍ പ്രത്യേകം നിരീക്ഷിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.