ബാലുശ്ശേരി സിഐക്കെതിരെ പ്രതിഷേധവുമായി രാപ്പകല്‍ സമരം സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ തകര്‍ക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹം: കെ. സുരേന്ദ്രന്‍

Thursday 2 November 2017 10:17 pm IST

ബാലുശ്ശേരി: ഇന്ദിരാഗാന്ധിയും കെ. കരുണാകരനും ശ്രമിച്ചിട്ട് ഒന്നും ചെയ്യാന്‍ കഴിയാത്ത പ്രസ്ഥാനമാണ് ആര്‍എസ്എസും ബിജെപിയുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പോലീസിനെ ഉപയോഗിച്ച് ഇതിനെ തകര്‍ക്കാനാകുമെന്നത് വ്യമോഹം മാത്രമാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പറഞ്ഞു. ബാലുശ്ശേരി സിഐ കെ സുഷിറിന്റെ നിയമവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ച് ബിജെപി നിയോജകമണ്ഡലം സമിതി ബാലുശ്ശേരിയില്‍ സംഘടിപ്പിച്ച രാപ്പകല്‍ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം അഖിലേന്ത്യ സെക്രട്ടറിയേയും സംസ്ഥാന സെക്രട്ടറിയേയും കോഴിക്കോട് ജില്ലാ സെക്രട്ടറിയേയും അക്രമിച്ചുവെന്ന് കള്ളപ്രചാരണം നടത്തിയാണ് സിപിഎം നാട്ടില്‍ കലാപം തുടങ്ങിയതും നിരവധി ബിജെപി ആര്‍എസ്എസ് കാര്യാലയങ്ങള്‍ തകര്‍ക്കുകയും പ്രവര്‍ത്തകരെ അക്രമിക്കുകയും ചെയ്തത്. നാല് മാസം കഴിഞ്ഞിട്ടും കേരളത്തില്‍ നടന്നുവെന്ന് പറയുന്ന രണ്ട് അക്രമ സംഭവങ്ങളിലും ഒരാളെ പോലും പിടികൂടാന്‍ പിണറായിയുടെ പോലീസിന് കഴിയാതിരുന്നത് വ്യാജപ്രചാരണമായിരുന്നുവെന്നതിന്റെ തെളിവാണ്. സിപിഎമ്മിനേറ്റ തിരിച്ചടി മറിച്ചുവെക്കാനാണ് നാട്ടില്‍ കലാപത്തിന് ശ്രമിക്കുന്നത് സുരേന്ദ്രന്‍ പറഞ്ഞു. രാജ്യദ്രോഹികളുടേയും ഭൂമാഫിയകളുടേയും യാത്രയായി എല്‍ഡിഎഫിന്റെ ജനജാഗ്രതായാത്രമാറി. സാധാരണ ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന ജിഎസ്ടി കേരളത്തില്‍ അട്ടിമറിക്കാന്‍ ആസൂത്രിതനീക്കമാണ് ഇടത് ഭരണകൂടം നടത്തുന്നത്. മോദിക്കെതിരെ ജനവികാരം ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. സ്വതന്ത്രമായി നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറാകണമെന്ന് സമരം ഉദ്ഘാടനം ചെയ്ത ബിജെപി ജില്ലാ പ്രസിഡണ്ട് ടി.പി. ജയചന്ദ്രന്‍ പറഞ്ഞു. ചടങ്ങില്‍ നിയോജകമണ്ഡലം പ്രസിഡണ്ട് രാജേഷ്‌കായണ്ണ അധ്യക്ഷതവഹിച്ചു. ഉത്തരമേഖലാ പ്രസിഡണ്ട് വി.വി. രാജന്‍, സംസ്ഥാന സെക്രട്ടറി വി.കെ. സജീവന്‍, നോതാക്കളായ ടി. ബാലസോമന്‍, എം.സി. ശശീന്ദ്രന്‍, അഡ്വ. കെ.വി. സുധീര്‍, എന്‍.പി. രാമദാസ്, ടി.കെ. പത്മനാഭന്‍, ശോഭാരാജന്‍, പി.കെ. സുപ്രന്‍, വട്ടക്കണ്ടി മോഹനന്‍, കെ.കെ. ഭരതന്‍, കെ.കെ. ഗോപിനാഥന്‍, ബി. ദിപിന്‍, ഷൈനി ജോഷി, കെ.വി. ബാലന്‍, ബബീഷ് ഉണ്ണികുളം, ടി.കെ. റീന, ടി. സദാനന്ദന്‍, ആര്‍.എം. കുമാരന്‍, ടി. അനൂപ്കുമാര്‍, സുഗീഷ്‌കൂട്ടാലിട, സത്യന്‍ കുറുമ്പൊയില്‍, രാജേഷ് പുത്തഞ്ചേരി, റജി തയങ്ങോട്ട്്് തുടങ്ങിയവര്‍ സംസാരിച്ചു. സമരം ഇന്ന്്് രാവിലെ ഒന്‍പതിന് സമാപിക്കും. സമാപനസമ്മേളനം കര്‍ഷകമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.ബാലുശ്ശേരി സിഐക്കെതിരെ പ്രതിഷേധവുമായി രാപ്പകല്‍ സമരം സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ തകര്‍ക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹം: കെ. സുരേന്ദ്രന്‍ ബാലുശ്ശേരി: ഇന്ദിരാഗാന്ധിയും കെ. കരുണാകരനും ശ്രമിച്ചിട്ട് ഒന്നും ചെയ്യാന്‍ കഴിയാത്ത പ്രസ്ഥാനമാണ് ആര്‍എസ്എസും ബിജെപിയുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പോലീസിനെ ഉപയോഗിച്ച് ഇതിനെ തകര്‍ക്കാനാകുമെന്നത് വ്യമോഹം മാത്രമാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പറഞ്ഞു. ബാലുശ്ശേരി സിഐ കെ സുഷിറിന്റെ നിയമവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ച് ബിജെപി നിയോജകമണ്ഡലം സമിതി ബാലുശ്ശേരിയില്‍ സംഘടിപ്പിച്ച രാപ്പകല്‍ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം അഖിലേന്ത്യ സെക്രട്ടറിയേയും സംസ്ഥാന സെക്രട്ടറിയേയും കോഴിക്കോട് ജില്ലാ സെക്രട്ടറിയേയും അക്രമിച്ചുവെന്ന് കള്ളപ്രചാരണം നടത്തിയാണ് സിപിഎം നാട്ടില്‍ കലാപം തുടങ്ങിയതും നിരവധി ബിജെപി ആര്‍എസ്എസ് കാര്യാലയങ്ങള്‍ തകര്‍ക്കുകയും പ്രവര്‍ത്തകരെ അക്രമിക്കുകയും ചെയ്തത്. നാല് മാസം കഴിഞ്ഞിട്ടും കേരളത്തില്‍ നടന്നുവെന്ന് പറയുന്ന രണ്ട് അക്രമ സംഭവങ്ങളിലും ഒരാളെ പോലും പിടികൂടാന്‍ പിണറായിയുടെ പോലീസിന് കഴിയാതിരുന്നത് വ്യാജപ്രചാരണമായിരുന്നുവെന്നതിന്റെ തെളിവാണ്. സിപിഎമ്മിനേറ്റ തിരിച്ചടി മറിച്ചുവെക്കാനാണ് നാട്ടില്‍ കലാപത്തിന് ശ്രമിക്കുന്നത് സുരേന്ദ്രന്‍ പറഞ്ഞു. രാജ്യദ്രോഹികളുടേയും ഭൂമാഫിയകളുടേയും യാത്രയായി എല്‍ഡിഎഫിന്റെ ജനജാഗ്രതായാത്രമാറി. സാധാരണ ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന ജിഎസ്ടി കേരളത്തില്‍ അട്ടിമറിക്കാന്‍ ആസൂത്രിതനീക്കമാണ് ഇടത് ഭരണകൂടം നടത്തുന്നത്. മോദിക്കെതിരെ ജനവികാരം ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. സ്വതന്ത്രമായി നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറാകണമെന്ന് സമരം ഉദ്ഘാടനം ചെയ്ത ബിജെപി ജില്ലാ പ്രസിഡണ്ട് ടി.പി. ജയചന്ദ്രന്‍ പറഞ്ഞു. ചടങ്ങില്‍ നിയോജകമണ്ഡലം പ്രസിഡണ്ട് രാജേഷ്‌കായണ്ണ അധ്യക്ഷതവഹിച്ചു. ഉത്തരമേഖലാ പ്രസിഡണ്ട് വി.വി. രാജന്‍, സംസ്ഥാന സെക്രട്ടറി വി.കെ. സജീവന്‍, നോതാക്കളായ ടി. ബാലസോമന്‍, എം.സി. ശശീന്ദ്രന്‍, അഡ്വ. കെ.വി. സുധീര്‍, എന്‍.പി. രാമദാസ്, ടി.കെ. പത്മനാഭന്‍, ശോഭാരാജന്‍, പി.കെ. സുപ്രന്‍, വട്ടക്കണ്ടി മോഹനന്‍, കെ.കെ. ഭരതന്‍, കെ.കെ. ഗോപിനാഥന്‍, ബി. ദിപിന്‍, ഷൈനി ജോഷി, കെ.വി. ബാലന്‍, ബബീഷ് ഉണ്ണികുളം, ടി.കെ. റീന, ടി. സദാനന്ദന്‍, ആര്‍.എം. കുമാരന്‍, ടി. അനൂപ്കുമാര്‍, സുഗീഷ്‌കൂട്ടാലിട, സത്യന്‍ കുറുമ്പൊയില്‍, രാജേഷ് പുത്തഞ്ചേരി, റജി തയങ്ങോട്ട്്് തുടങ്ങിയവര്‍ സംസാരിച്ചു. സമരം ഇന്ന്്് രാവിലെ ഒന്‍പതിന് സമാപിക്കും. സമാപനസമ്മേളനം കര്‍ഷകമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.