കാക്കനാട്: തന്റെ ബെന്‍സ് കാറിന്റെ രജിസ്ട്രേഷന് കേരളത്തിലേക്ക് മാറ്റുമെന്ന് നടന് ഫഹദ് ഫാസില്‍. മേട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ഈ കാര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പോണ്ടിച്ചേരിയില്‍ നിന്ന് എന്‍ഒസി കിട്ടിയാലുടന്‍ രജിസ്ട്രേഷന് മാറും. മേട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസിലുള്ള മറുപടിയിലാണ് നടന് ഇക്കാര്യം അറിയിച്ചത്.
തൃപ്പൂണിത്തുറയിലെ ഫ്ളാറ്റില്‍ വാഹന ഉടമകള്‍ക്ക് നോട്ടീസ് നല്കാന് വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഫഹദിന്റെ ഉള്‍പ്പെടെയുള്ള കാറുകളുടെ നമ്പര്‍ പ്ലേറ്റുകള്‍ മാറ്റിയ നിലയില്‍ കണ്ടത്.
വ്യാജമേല്‍വിലാസം ഉപയോഗിച്ച് ഫഹദ് ഫാസിലിന്റെ ആഡംബര കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി കണ്ടെത്തിയിരുന്നു. പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള പത്തോളം ആഡംബര വാഹനങ്ങളാണ് തൃപ്പൂണിത്തുറയിലെ ഫ്ളാറ്റില്‍ മാത്രം കണ്ടെത്തിയത്. മൂന്നു കോടി രൂപയുടെ റോള്‍സ് റോയ്സ് കാര്‍ ഉള്‍പ്പെടെയുള്ളവ ഇക്കൂട്ടത്തില്‍പ്പെടും. ഉടമകളാരും കേരളത്തില്‍ ഇല്ലെന്ന മറുപടിയാണ് ഫ്ളാറ്റില്‍ നിന്ന് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്.
നിലവില്‍ കട്ടപ്പനയില്‍ സിനിമ ഷൂട്ടിങ്ങിലാണ് ഫഹദ് ഫാസിലുള്ളത്. കാറുടമകള്‍ നിസ്സഹകരിച്ചാല്‍ നോട്ടീസ് നല്കി കടുത്ത നടപടികളിലേയ്ക്ക് കടക്കാനാണ് ഉദ്ദേശിക്കുതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: