കാകാമിഗഹാര (ജപ്പാന്): ഇന്ത്യ ഏഷ്യാകപ്പ് വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു.
കവസാക്കി സ്റ്റേഡിയത്തില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യ ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്ക് കസാക്ക്സ്ഥാനെ പരാജയപ്പെടുത്തി.
മൂന്ന് ഗോള്‍ നേടിയ ഗുര്‍ജിത്ത് കൗറാണ് ഇന്ത്യയുടെ വിജയശില്‍പ്പി. നവനീത് കൗറും ദീപ് ഗ്രെയ്സും രണ്ട് ഗോള്‍ വീതം നേടി.വെറ ഡൊമാഷ്നേവാണ് കസാക്ക്സ്ഥാന്റെ ഏക ഗോള്‍ കുറിച്ചത്.
ടൂര്‍ണമെന്റില്‍ ഇതുവരെ ഒറ്റ മത്സരവും തോല്‍ക്കാതെയാണ് ഇന്ത്യ സെമിയിലെത്തിയത്.
തുടക്കത്തില്‍ തന്നെ ഗോള്‍ നേടി കസാക്ക്സ്ഥാന്‍ ഇന്ത്യയെ ഞെട്ടിച്ചു.രണ്ടാം മിനിറ്റല്‍ വെറ ഡൊമാഷ്നേവാണ് ഇന്ത്യന്‍ ഗോളിയെ കീഴടക്കിയത്.
രണ്ട് മിനിറ്റിനുള്ളില്‍ ഇന്ത്യ സമിനില പിടിച്ചു.ഗുര്‍ജിത്താണ് സ്കോര്‍ ചെയ്തത്്. ഇടവേളയ്ക്ക് മുമ്പ് മൂന്ന് ഗോള്‍ കൂടി നേടിയ ഇന്ത്യ 4-1 ന് മുന്നിട്ടുനിന്നു. രണ്ടാം പകുതിയില്‍ മൂന്ന് ഗോള്‍ കൂടി സ്കോര്‍ ചെയ്ത് ഇന്ത്യ വിജയം ഉറപ്പിച്ചു.
ഗ്രൂപ്പ് മത്സരങ്ങളില്‍ ഇന്ത്യ 10-0 ന് സിങ്കപ്പൂരിനെയും 4-1ന് ചൈനയേയും 2-0 ന് മലേഷ്യയേയും തോല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: