കൊല്ലം: ഗൗരിയുടെ മരണത്തില്‍ അധ്യാപകരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് എബിവിപി പ്രവര്‍ത്തകര്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. കൊല്ലം ഹൈസ്കൂള്‍ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രതിഷേധമാര്‍ച്ചില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. സംസ്ഥാനസമിതി അംഗം അജയ് കൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലാകണ്‍വീനര്‍ പി.അഖില്‍ നയിച്ച മാര്‍ച്ചിന് ശേഷം ദേശീയപാത ഉപരോധിച്ച ജില്ലാസമിതി അംഗങ്ങളായ അഖില്‍കൃഷ്ണ, അരുണ്‍വിജയ്, സുബിന് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: