യുവാവ് അറസ്റ്റില്‍

Friday 3 November 2017 11:58 am IST

പുനലൂര്‍: സ്‌കൂള്‍വിദ്യാത്ഥിനിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച യുവാവിനെ പുനലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂര്‍ മുസാവരികുന്ന് സ്വദേശി ജോബിന്‍(33)ആണ് അറസ്റ്റിലായത്. പുനലൂര്‍ മാര്‍ക്കറ്റിലെ മത്സ്യക്കച്ചവടക്കാരനാണ് ജോബിന്‍. പട്ടണത്തിലെ പ്രമുഖ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിക്കു നേരെയാണ് ശല്യമുണ്ടായത്. കഴിഞ്ഞ ദിവസം ഉച്ചക്ക് സ്‌കൂളില്‍ നിന്ന് കൂട്ടുകാര്‍ക്കൊപ്പം നടന്നു പോകുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ ഇരുന്ന യുവാവ് ഉപദ്രവിക്കുകയായിരുന്നു. പെണ്‍കുട്ടി ഓട്ടോറിക്ഷയുടെ നമ്പര്‍ സ്‌കൂള്‍ അധികൃതരെ അറിയിച്ചു. തുടര്‍ന്ന് പോലിസിന് പരാതി നല്‍കി. പോലീസ് ഓട്ടോറിക്ഷ കണ്ടെത്തി കസ്റ്റഡിയിലെടുത്തു. പിന്നീടാണ് യാത്രക്കാരനായ ജോബിനെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.