മേപ്പയൂരില്‍ ബസ് മറിഞ്ഞ് 16 പേര്‍ക്ക് പരിക്ക്

Friday 3 November 2017 12:03 pm IST

മേപ്പയൂര്‍: കോഴിക്കോട്ടെ മേപ്പയൂരില്‍ സ്വകാര്യ ബസ് മറിഞ്ഞ് 16 പേര്‍ക്ക് പരിക്കേറ്റു. പേരാമ്പ്രയില്‍ നിന്നും വടകരയിലേക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്. മേപ്പയൂര്‍ സ്‌കൂളിനു സമീപമാണ് ബസ് മറിഞ്ഞത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വളവ് തിരിയുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് മേപ്പയൂര്‍ പോലീസ് അറിയിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. 25 ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.