വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായി. വിവാദമായ പല പോസ്റ്റുകളുമായി ട്രംപ് രംഗത്തെത്താറുള്ള ‘റിയല്‍ ഡൊണാള്‍ഡ് ട്രംപ്’ എന്ന അക്കൗണ്ടാണ് വ്യാഴാഴ്ച രാത്രിയില്‍ പെട്ടെന്ന് അപ്രത്യക്ഷമായത്. 11 മിനിട്ടിന് ശേഷം അക്കൗണ്ട് പുനസ്ഥാപിച്ചു.
ലോകം മുഴുവന്‍ ചര്‍ച്ചയായ ഈ ഗുരുതര പിഴവിനു പിന്നില്‍ ട്വിറ്റര്‍ വിട്ടുപോകുന്ന ജീവനക്കാരന്റെ ഇടപെടലാണെന്ന് പിന്നീട് കണ്ടെത്തി. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെ അമേരിക്കന്‍ പ്രസിഡന്റിന്റെ ട്വിറ്റര്‍ അക്കൗണ്ട് സന്ദര്‍ശിച്ചവര്‍ക്കാണ് ‘ഈ പേജ് നിലവിലില്ല’ എന്ന സന്ദേശം ലഭിച്ചത്.
ഇതിനിടെ, സംഭവത്തിന് പിന്നില്‍ ട്വിറ്റര്‍ ജീവനക്കാരന് സംഭവിച്ച പിഴവാണെന്ന വിശദീകരണവുമായി ട്വിറ്റര്‍ അധികൃതര്‍ രംഗത്തെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: