കേരളപ്പിറവി ദിനത്തില്‍ ചെറുകര മണിയന് ബിജെപിയുടെ സഹായമായി വീട്

Friday 3 November 2017 1:57 pm IST

തിരുവനന്തപുരം: ബിജെപി പൂജപ്പുര ഏര്യാകമ്മറ്റി നിര്‍മിച്ച ചെറുകരയിലെ മണിയന്റെ വീടിന്റെ താക്കോല്‍ദാനം നേമം എംഎല്‍എ ഒ. രാജഗോപാല്‍ നിര്‍വഹിച്ചു. 40 വര്‍ഷത്തോളമായി ഓല മറച്ച് കിടന്നുറങ്ങിയ വീട്ടില്‍നിന്ന് മേല്‍ക്കൂരയുള്ള ഒരു വീട്ടിലോട്ട് മണിയന്‍ താമസം മാറി. വീടില്ലാത്തവരായ സാധുക്കള്‍ക്ക് ഒരു വീട് എന്ന ആശയവുമായി മുന്നോട്ടുപോകുന്ന ബിജെപി പൂജപ്പുര ഏര്യാകമ്മറ്റിയുടെ ആദ്യത്തെ കാല്‍വയ്പ്പാണെന്ന് ഏര്യാപ്രസിഡന്റ് ശശികുമാര്‍ പറഞ്ഞു. ഏര്യാകമ്മറ്റിയുടെയും പ്രവര്‍ത്തകരുടെയും കൂട്ടായ്മയാണ് ഈ വീടിന്റെ നിര്‍മാണവിജയത്തില്‍ ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. രണ്ടുമാസം മുമ്പാണ് ഈ വീടിന്റെ തറക്കല്ലിട്ടത്. ദേശീയസമിതി അംഗം കരമനജയന്‍ തറക്കല്ലിട്ട് തുടങ്ങിയ വീട് എംഎല്‍എ ഒ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. ദേശീയസമിതി അംഗം കരമന ജയന്‍, വാര്‍ഡ് കൗണ്‍സിലര്‍ ഡോ ബി. വിജയലക്ഷ്മി, കൗണ്‍സിലര്‍മാരായ കാലടി മഞ്ജു, പാപ്പനംകോട് ആശാനാഥ്, ആറ്റുകാല്‍ ബീന, പാപ്പനംകോട് സജി, നേമം മണ്ഡലം പ്രസിഡന്റ് തിരുമല അനില്‍, വൈസ് പ്രസിഡന്റ് കൃഷ്ണകുമാര്‍, ജനറല്‍ സെക്രട്ടറിമാരായ പൂങ്കുളം സതീഷ്, നീറമണ്‍കര ഹരി, രാജേഷ് സംസ്ഥാന സമിതിഅംഗം ആറന്നൂര്‍ ശ്രീകുമാര്‍, സതീഷ്, ജില്ലാ വൈസ് പ്രസിഡന്റ് പൂന്തുറ ശ്രീകുമാര്‍, ഏര്യ ഭാരവാഹികളായ വിജയചന്ദ്രന്‍, പുന്നയ്ക്കാമുകള്‍ നന്ദു, പുന്നയ്ക്കാമുഗള്‍ ദീപു എന്നിവര്‍ പങ്കെടുത്തു. രണ്ടാമത്തെ വീടിന്റെ പണി പുന്നയ്ക്കാമുഗളില്‍ പുരോഗമിച്ചുവരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.