സായി സംഗീതോത്സവത്തിന് ഗംഭീര തുടക്കം

Friday 3 November 2017 2:00 pm IST

തോന്നയ്ക്കല്‍: സായിബാബയുടെ 92-ാം ജന്മദിനഘോഷത്തോടനുബന്ധിച്ച് 23 ദിവസം നീണ്ടുനില്‍ക്കുന്ന സായി സംഗീതോത്സവത്തിന് തുടക്കമായി. പ്രഥമ സത്യസായി സംഗീത പുരസസ്‌കാരം ഡോ കെ. ഓമനക്കുട്ടിക്കും എന്‍.ജെ. നന്ദിനിക്കും ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി നല്‍കി. ട്രസ്റ്റ് ആക്ടിംഗ് ചെയര്‍ പേഴ്‌സണ്‍ ഡോ എം. സുഭദ്രാനായര്‍ അധ്യക്ഷയായിരുന്നു. ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍. ആനന്ദകുമാര്‍, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിബ ബീഗം, പഞ്ചായത്ത് പ്രസിഡന്റുമാരായ മംഗലപുരം ഷാഫി, വിജയകുമാരി, ബി. അജയകുമാര്‍, ദൂരദര്‍ശന്‍ പ്രോഗ്രാം എക്‌സിക്യൂട്ടീവ് രാജേന്ദ്രന്‍ പന്തളം, കാവാലം ശ്രീകുമാര്‍, പള്ളിപ്പുറം ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. കാവാലം ശ്രീകുമാറിന്റെ സംഗീത കച്ചേരിയോടെ ആരംഭിച്ച സംഗീതോത്സവം 23 ദിവസം നീണ്ടുനില്‍ക്കും. ദേശീയ പ്രശസ്തരായ സംഗീതപ്രതിഭകള്‍ പരിപാടി അവതരിപ്പിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.