വാക്‌സിനേഷന്‍: വിദ്യാലയങ്ങള്‍ക്ക് പ്രശംസാപത്രം

Friday 3 November 2017 2:14 pm IST

തിരുവനന്തപുരം: മീസില്‍സ് റൂബെല്ല പ്രതിരോധദൗത്യത്തിന്റെ ഭാഗമായി ജില്ലയില്‍ 90 ശതമാനത്തില്‍ കൂടുതല്‍ കുട്ടികള്‍ വാക്‌സിനേഷന്‍ എടുത്ത സ്‌കൂളുകള്‍ക്ക് സബ്കളക്ടര്‍ ഡോ ദിവ്യ എസ്. അയ്യര്‍ പ്രശംസാപത്രം നല്‍കി. കുന്നുപുറം ചിന്മയ വിദ്യാലയം, കാര്‍മല്‍ ജിഎച്ച്എസ് സ്‌കൂളുകള്‍ക്കാണ് പ്രശംസാപത്രം നല്‍കിയത്. വാക്‌സിനേഷന്‍ ഇതുവരെ എടുക്കാത്ത 9 മാസം മുതല്‍ 15 വയസുവരെയുള്ള കുട്ടകള്‍ ഉടന്‍ തന്നെ എംആര്‍ വാക്‌സിനേഷന്‍ എടുക്കണമെന്ന് സബ്കളക്ടര്‍ പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജോസ്ഡിക്രൂസ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ ജെ. സ്വപ്‌നകുമാരി, ചിന്മയ ചീഫ് സേവക് സുരേഷ്‌മോഹന്‍, പ്രിന്‍സിപ്പല്‍ ശോഭറാണി, കാര്‍മല്‍ ജിഎച്ച്എസ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എം. അഞ്ജന എന്നിവര്‍ പങ്കെടുത്തു. മീസില്‍സ് റൂബെല്ല വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളില്‍ ജില്ല സംസ്ഥാനത്ത് നാലാം സ്ഥാനത്താണ്. ലക്ഷ്യമിട്ടവരില്‍ 80 ശതമാനം കുട്ടികള്‍ക്ക് ഇതിനകം വാക്‌സിന്‍ നല്‍കിയതായി ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ ജെ. സ്വപ്‌നകുമാരി അറിയിച്ചു. ക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍ 6,44,771 പേര്‍ക്ക് വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം. നവംബര്‍ 1 വരെയുള്ള റിപ്പോര്‍ട്ട് അനുസരിച്ച് ജില്ലയില്‍ 5,14,602 കുട്ടികള്‍ കുത്തിവയ്‌പ്പെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.