തിരുവനന്തപുരം: പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് കേന്ദ്ര കേരള സര്‍വകലാശാല തലസ്ഥാനകേന്ദ്രം തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരം ആഡിറ്റോറിയത്തില്‍ ഇന്ന് രാവിലെ 10 മുതല്‍ ദശീയ സെമിനാര്‍ നടത്തും. രാഷ്ട്രപുനര്‍നിര്‍മാണവും ഏകാത്മക മാനവദര്ശനവും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ പ്രൊഫ. സഞ്ജീവ് കുമാര്‍ ശര്‍മ (ഇന്ത്യന്‍ പൊളിറ്റിക്കല്‍ സയന്‍സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി) ഉദ്ഘാടനം ചെയ്യും. ഒ. രാജഗോപാല്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് കേരള ഡീന്‍-പ്രൊഫ. കെ. ജയപ്രസാദ്, സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് കേരള വൈസ് ചാന്‍സലര്‍ പ്രൊഫ. ജി. ഗോപകുമാര്‍, രജിസ്ട്രാര്‍, ഡോ എ. രാധാകൃഷ്ണന്‍നായര്‍ എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: