തിരുവനന്തപുരം : ഐഎസ്എല്ലിനും കേരള ബ്ലാസ്റ്റേഴ്സിനും പിന്തുണ തേടി കേരളത്തിലെത്തിയ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെന്‍ഡുല്‍ക്കര്‍ ഇരുചക്രവാഹനത്തിന് പിന്നില്‍ ഹെല്മറ്റില്ലതെ യാത്ര ചെയ്യന്ന സ്ത്രീയെ ഉപദേശിക്കുന്ന വീഡിയോ വൈറലാകുന്നു.
തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ വീഡിയോ രൂപത്തിലാണ് സച്ചിന്റെ ഉപദേശം. വാഹനം ഓടിക്കുന്നവര്‍ മാത്രമല്ല പിന്നിലെ യാത്രക്കാരുടെ സുരക്ഷയ്ക്കായി ഹെല്‍മെറ്റ് ധരിക്കണമെന്നും താരം പറയുന്നു.
നേരത്തെ മുംബൈയില്‍ ഇരുചക്ര വാഹനത്തില്‍ തന്റെ വാഹനത്തെ പിന്തുടര്ന്ന് സെല്‍ഫി എടുത്ത യുവാക്കളോട് ഹെല്‍മെറ്റ് ധരിക്കാന്‍ സച്ചിന് പറഞ്ഞ വീഡിയോ വൈറലായിരുന്നു. കൂടാതെ ഇനി ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിക്കില്ലെന്ന് യുവാക്കളെക്കൊണ്ട് സത്യവും ചെയ്യിപ്പിച്ചിരുന്നു താരം.
Rider or pillion, both lives matter equally. Please, please make wearing helmets a habit. Just my opillion 🙂 #HelmetDaalo2.0 #RoadSafety pic.twitter.com/0Lamnsj3Fq
— Sachin Tendulkar (@sachin_rt) November 3, 2017
പ്രതികരിക്കാൻ ഇവിടെ എഴുതുക: