കോട്ടയം: നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ്സിന്റെ സംസ്ഥാന നേതൃത്വ ക്യാമ്പ് ഇന്നു മുതല്‍ 6 വരെ ആലുവ വൈഎംസിഎ ക്യാമ്പ് സെന്ററില്‍ നടക്കും. ഇന്ന് രാവിലെ 10ന് ചെയര്മാന് കുരുവിള മാത്യൂസ് പതാക ഉയര്‍ത്തും. 14 ജില്ലകളിലെയും പ്രസിഡന്റുമാര്‍ ഉള്‍ക്കൊള്ളുന്ന സംഘടനാ ചര്‍ച്ചകള്‍ നടക്കും.
ഉച്ചകഴിഞ്ഞ് 3ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും എന്‍ഡിഎയുടെ സംസ്ഥാന ചെയര്‍മാനുമായ കുമ്മനം രാജശേഖരന് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. 5 മണിക്ക് കേരളവും അക്രമരാഷ്ട്രീയവും സെമിനാര്‍ ബിജെപി ദേശീയ സമിതിയംഗം വി. മുരളീധരന് ഉദ്ഘാടനം ചെയ്യും. 6.30ന് കേന്ദ്രഭരണവും കേരള വികസനവും സെമിനാര്‍ ബിജെപി മുന്‍ സംസ്ഥാനഅദ്ധ്യക്ഷന്‍ പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും.
5ന് രാവിലെ 8.30ന് കേരളത്തിലെ കാര്‍ഷികമേഖലയും ആശങ്കകളും സെമിനാര്‍ റബ്ബര്‍ ബോര്‍ഡ് വൈസ് ചെയര്മാന് ജയസൂര്യ ഉദ്ഘാടനം ചെയ്യും. 11ന് സമാപന സമ്മേളനം സി.കെ. ജാനു ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: