എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍ എട്ടു മുതല്‍

Friday 3 November 2017 7:18 pm IST

ആലപ്പുഴ: കേരള എന്‍ജിഒ സംഘ് 39-ാമത് സംസ്ഥാന സമ്മേളനം എട്ട്, ഒന്‍പത്, 10 തീയതികളില്‍ ആലപ്പുഴയില്‍ നടക്കും. സംതൃപ്തമായ സിവില്‍ സര്‍വ്വീസ്, കാര്യക്ഷമതയുള്ള ജനസേവനം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സമ്മേളനം നടത്തുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് പി. സുനില്‍കുമാറും ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാറും പത്രസമ്മേളനത്തില്‍ അറിയിച്ചു. എട്ടിന് ഉച്ചയ്ക്ക് രണ്ടിന് ബിഎംഎസ് ജില്ലാ കാര്യാലയത്തില്‍ സംസ്ഥാന ഭാരവാഹിയോഗം ഫെറ്റോ മുന്‍ സംഘടനാ സെക്രട്ടറി ടി.എം. നാരായണന്‍ ഉദ്ഘാടനം ചെയ്യും. ഒന്‍പതിന് രാവിലെ 10.30ന് ആലപ്പുഴടൗണ്‍ഹാളില്‍ പ്രതിനിധി സമ്മേളനം ബിഎംഎസ് അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. സി.കെ. സജി നാരായണന്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ആര്‍ആര്‍കെഎംഎസ് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ ഡി. സുരേഷ്‌കുമാര്‍, ജിഇഎന്‍സി സംസ്ഥാന ജന. സെക്രട്ടറി കെ.പി. രാജേന്ദ്രന്‍, ഫെറ്റോ സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍ എന്നിവര്‍ ആശംസയര്‍പ്പിക്കും. 12ന് യാത്രയയപ്പ് സമ്മേളനം ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവ് ഉദ്ഘാടനം ചെയ്യും. രണ്ടിന് സാംസ്‌കാരിക സമ്മേളനം ഒ. രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സീമാ ജാഗരണ്‍ മഞ്ച് അഖിലേന്തായാ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. 3.30ന് വനിതാ സമ്മേളനം മാതൃസമിതി രക്ഷാധികാരി പ്രൊഫ. വി.ടി. രമ ഉദ്ഘാടനം ചെയ്യും. ബിഎംഎസ് സംസ്ഥാന ഉപാദ്ധ്യക്ഷ അഡ്വ. എസ്. ആശാമോള്‍ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് അഞ്ചിന് പ്രകടനവും പൊതുസമ്മേളനവും ബിഎംഎസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. 10ന് രാവിലെ എട്ടിന് സംസ്ഥാന കൗണ്‍സില്‍ യോഗം. 11.30ന് സുഹൃദ് സമ്മേളനം ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ. സോമന്‍, ബിഎംഎസ് ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന്‍ തുടങ്ങിയവര്‍ സംസാരിക്കും. വൈകിട്ട് നാലിന് സമാപന സമ്മേളനം ബിഎംഎസ് സംസ്ഥാന സംഘടനാ സെക്രട്ടറി സി.വി. രാജേഷ് ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ സി.ജി. ഗോപകുമാര്‍, ജന. കണ്‍വീനര്‍ എ. പ്രകാശ്, ഡി. ബാബുപിള്ള എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.