ആലപ്പുഴ: കേരള ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്‍ഡ് സൂപ്പര്‍ വൈസേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം ഇന്നും നാളെയുമായി ചാരുംമൂട് മജസ്റ്റിക് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10.30ന് മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. ആര്. രാജേഷ് എംഎല്‍എ, സംസ്ഥാന പ്രസിഡന്റ് വി.എസ്. സജീവന് എന്നിവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി പി. തമ്പാന് മുതിര്‍ന്ന അംഗങ്ങളെ ആദരിക്കും. ജില്ലാ പ്രസിഡന്റ് ബി. സുരേഷ്കുമാര്‍ അദ്ധ്യക്ഷനാകും. അഞ്ചിന് രാവിലെ 9.30ന് പ്രതിനിധി സമ്മേളനം. സമ്മേളനത്തിന്റെ ഭാഗമായി വിവിധ ഇലക്ട്രിക് ഉപകരണങ്ങള്‍ പരിചയപ്പെടുത്തുന്ന സ്റ്റാളുമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: