ന്യൂദല്‍ഹി: അസാധു നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. 14 ഹര്‍ജികള്‍ പരിഗണിച്ച കോടതി എന്തെങ്കിലും ഉത്തരവിറക്കാനും വിസമ്മതിച്ചു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖന്‍വില്‍കര്‍, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നോട്ട് അസാധുവാക്കല്‍ നടപടി പരിശോധിക്കാന്‍ രൂപീകരിച്ച ഭരണഘടനാ ബെഞ്ച് ഈ വ്യക്തികളുടെ ഹര്‍ജികളും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.
അതേസമയം, നടപടിയുടെ നിയമ-ഭരണഘടനാപരമായ സാധുതയല്ല തങ്ങള്‍ ഉന്നയിക്കുന്നതെന്ന് ഹര്‍ജിക്കാരില്‍ ചിലര്‍ അറിയിച്ചു. കഠിനാധ്വാനം ചെയ്ത് സമ്പാദിച്ച പണം കണ്ടുകെട്ടുന്നതിനെതിരെയാണ് കോടതിയിലെത്തിയതെന്നും അവര്‍ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ വീണ്ടും അപേക്ഷ നല്‍കാനും കോടതി ഹര്‍ജിക്കാരോട് നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: