എന്‍ടിപിസി സ്‌ഫോടനം: മരണസംഖ്യ 32 ആയി

Friday 3 November 2017 8:09 pm IST

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ദേശീയ താപവൈദ്യുത കോര്‍പ്പറേഷന്റെ (എന്‍ടിപിസി) ഉന്‍ചഹര്‍ താപവൈദ്യുത നിലയത്തിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 32 ആയി. 500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന നിലയത്തിലെ പുതിയ യൂണിറ്റിലെ ആഷ് പൈപ്പ് പൊട്ടിത്തെറിച്ചാണ് കഴിഞ്ഞദിവസം അപകടമുണ്ടായത്. നൂറോളം ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 20 പേരുടെ നില ഗുരുതരമാണ്. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.കെ.റോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നത്. അപകടത്തെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കുമെന്ന് എന്‍ടിപിസി സിഎംഡി ഗുര്‍ദീപ് സിംഗ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.