ഇടുക്കി: ആനയിറങ്കല്‍ ഡാമിന് സമീപം വിറക് ശേഖരിക്കുന്നതിനിടെ കാട്ടാന ആക്രമിച്ച മദ്ധ്യവയസ്കന് മരിച്ചു. പെരിയകനാല്‍ ലോവര്‍ഡിവിഷന്‍ സ്വദേശി ബാലകൃഷ്ണന് (47) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 10 മണിയോടെ പഞ്ചായത്ത് മാലിന്യം തള്ളുന്ന വേട്ടോംതേരി എന്ന സ്ഥലത്താണ് സംഭവം. പെട്ടെന്ന് മുന്നിലെത്തിയ ആന ബാലകൃഷ്ണനെ തുമ്പിക്കൈയ്ക്ക് അടിക്കുകയായിരുന്നു. തെറിച്ച് വീണശേഷം പിന്നാലെ എത്തി കാലിന് വീണ്ടും തട്ടി സമീപത്തെ മുള്പടര്പ്പിലേയ്ക്ക് ഇട്ടു.
ഇത് കണ്ട സമീപത്തെ സ്വകാര്യ കമ്പനിയിലെ സുരക്ഷാജീവനക്കാരനും തൊഴിലാളികളും ഓടിയെത്തിയതോടെ ആന പിന്തിരിയുകയായിരുന്നു. തേനി കാണാവിളക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ട് മണിയോടെ മരിക്കുകയായിരുന്നു.
മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാണ്. ശാന്തമ്പാറ പോലീസ് സ്ഥലത്തെത്തിയിരുന്നു. എച്ച്എംഎല്‍ കമ്പനിയിലെ കാന്റീന് തൊഴിലാളിയാണ് മരിച്ച ബാലകൃഷ്ണന്. അവിവാഹിതനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: