അമ്പലപ്പുഴ: വില്പനക്കിടെ കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റില്‍. ആലപ്പുഴ കനാല്‍ വാര്‍ഡില്‍ വെളിയില്‍ വീട്ടില്‍ ജോര്‍ജ് (37) തുമ്പോളി മംഗലം വാര്‍ഡില്‍ പുതുവല്‍ വീട്ടില്‍ അരുണ്‍ (27) എന്നിവരെയാണ് കഴിഞ്ഞ ദിവസം രാത്രി 11ന് വണ്ടാനം ഭാഗത്ത് നിന്ന് പുന്നപ്ര എസ്ഐ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത്. ഇവരില്‍ നിന്നും 26 പൊതി കഞ്ചാവ് കണ്ടെടുത്തു.
ആലപ്പുഴ നഗരത്തിലെ പാരലല്‍ കോളേജില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയായ പതിനെട്ടുകാരനെ 10 പാക്കറ്റ് കഞ്ചാവുമായി ആലപ്പുഴ എക്സൈസ് ഇന്‍സ്പെക്ടര്‍ ഉനൈസ് അഹമ്മദിന്റെ നേതൃത്വത്തില്‍ പിടികൂടി. മണ്ണഞ്ചേരി മുണ്ടത്തില്വെളിയില് നസ്ലാം(18)ആണ് അറസ്റ്റിലായത്. ഈയാളുടെ സഹോദരന് നജീം ആണ് വില്പനക്ക് കഞ്ചാവ് എത്തിച്ചു കൊടുത്തതെന്ന് ചോദ്യം ചെയ്തപ്പോള്‍ പറഞ്ഞു. സഹോദരനെ രണ്ടാം പ്രതിയായി ചേര്‍ത്തു. മണ്ണഞ്ചേരി ഭാഗത്തെ പ്രധാന കഞ്ചാവ് വില്‍പ്പനക്കാരാണ് ഇവര്‍. പ്രതിയെ ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: