കോട്ടയം: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന്റെ കാല് ബൈക്കില്‍ കുരുങ്ങി. കുരുങ്ങിയ കാല് പുറത്തെടുത്തത് ഒന്നര മണിക്കൂറിന് ശേഷം. അപകടത്തില്‍ പരിക്കേറ്റ മുട്ടമ്പലം സ്വദേശി ഡെമ്മി (20) യെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് നാലു മണിയോടുകൂടി കഞ്ഞിക്കഴി കവലയിലാണ് സംഭവം. ബൈക്കുകള്‍ കൂട്ടിയിടിച്ച ആഘാതത്തില്‍ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന ഡെമ്മിയുടെ കാല് ബൈക്കിന്റെ ടയറിനും മഡ്ഗാഡ്നും ഇടയില്‍ കുരുങ്ങി. അഗ്നിശമന സേന എത്തി ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് മഡ്ഗാഡ് അറുത്ത് യുവാവിന്റെ കാല് പുറത്തെടുക്കുകയായിരുന്നു. കാലിന്റെ അസ്ഥിക്ക് പൊട്ടലുണ്ട്. അഗ്നിശമന സേന ഉദ്യോഗസ്ഥരായ സജിമോന്‍, സുരേഷ്കുമാര്‍, കൃഷ്ണകുമാര്‍, സി.എ. ബിജു, കെ.സി. തങ്കച്ചന്, പ്രശാന്ത്, ദീപു എന്നിവരുടെ നേതൃത്വത്തിലാണ് യുവാവിന്റെ കാല് പുറത്തെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: