ആറ് ജാമ്യമില്ലാ അറസ്റ്റ് വാറണ്ടുള്ള മിഥുന് എന്ന അമ്പിളിയെ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗമായി തെരഞ്ഞെടുത്തു. കുമരകം പഞ്ചായത്ത് പ്രസിഡന്റിനെ തോല്‍പ്പിച്ചാണ് ഇയാള്‍ അംഗമായത്. പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ സമ്പൂര്‍ണ്ണ പിന്തുണയോടെയാണ് ഇയാള്‍ ലോക്കല്‍ കമ്മിറ്റിയംഗമായത്. പോലീസിന്റെ തൊപ്പിയണിഞ്ഞ് സെല്‍ഫിയെടുത്ത് പാര്‍ക്ക് നാണക്കേടുണ്ടായിട്ടും ഇയാളെ കൈവിടാന്‍ നേതൃത്വം തയ്യാറായില്ല. പേരിനൊരു സസ്പെന്ഷന് നടത്തിയിട്ട് തിരിച്ചെടുക്കുകയായിരുന്നു. കുമരകത്തെ സിപിഎം ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഇയാളെ എല്ലാക്കാലത്തും പാര്‍ട്ടി നേതൃത്വം സംരക്ഷിച്ച് വരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: