തദ്ദേശ സ്ഥാപനങ്ങള്‍ ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുക്കണം

Friday 3 November 2017 11:22 pm IST

കൊല്ലം: തദ്ദേശ  സ്ഥാപനങ്ങള്‍ ജിഎസ്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. സെക്രട്ടറിയുടെ പേരില്‍ ഓണ്‍ലൈന്‍ ആയാണ്  രജിസ്റ്റര്‍ ചെയ്യേണ്ടത്.ജിഎസ്ടി ചട്ടങ്ങള്‍ പ്രകാരമുള്ള കിഴിവുകളും റിട്ടേണ്‍ ഫയലിങും സമയബന്ധിതമായി നടത്തേണ്ടതിനാല്‍ അതത് സ്വയംഭരണ സ്ഥാപനങ്ങളിലെ ഒരു ഉദ്യോഗസ്ഥനെയോ/ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് സമാനമായ വിദഗ്ധരുടെയോ സേവനം സ്വീകരിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനം നടത്തുന്ന വില്‍പ്പനകള്‍, വാങ്ങലുകള്‍, നെറ്റ് പെയ്‌മെന്റ് എന്നിവ നിശ്ചിത ഫോറങ്ങളില്‍ നിശ്ചിത തീയതികള്‍ക്ക് മുന്‍പായി  ജിഎസ്ടി പോര്‍ട്ടലില്‍ ഓണ്‍ലൈനായി ഫയല്‍ ചെയ്യണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 2017 ജൂലൈ ഒന്നിന് ശേഷം പൂര്‍ത്തിയാക്കുന്ന പ്രവൃത്തികളുടെ ബില്ലുകള്‍ നല്‍കുമ്പോള്‍ രണ്ട് ശതമാനം ജിഎസ്ടി കിഴിവ് വരുത്തേണ്ടതാണ്. ഈ തുക സെക്രട്ടറിമാര്‍ അഞ്ച് ദിവസത്തിനകം ഇ-പേയ്‌മെന്റിലൂടെ സെന്‍ട്രല്‍ ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അടവ് വരുത്തണം. ഇതിന് വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥനില്‍ നിന്ന് പിഴ ഈടാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വരുമാനം ലഭിക്കുന്ന സ്ഥാപനങ്ങള്‍ ജിഎസ്ടി ഈടാക്കണം. മരാമത്ത് പ്രവൃത്തികള്‍ വാങ്ങലായി കണക്കാക്കുന്നതിനാല്‍ ജിഎസ്ടി ബാധകമാണ്. പ്രവൃത്തികള്‍ക്ക് ഉപയോഗിക്കുന്ന നിര്‍മാണ സാമഗ്രികളുടെ ജിഎസ്ടി നിരക്കുകള്‍ സര്‍ക്കാര്‍  പ്രഖ്യാപിച്ചു. തുക ശതമാനകണക്കില്‍: ബിറ്റുമെന്‍, സ്റ്റീല്‍, തടി, അലൂമിനിയം ഷീറ്റ്, സ്റ്റീല്‍-18, സിമെന്റ്, ടൈല്‍സ്, സോളിഡ് ബ്ലോക്ക്, പെയിന്റ്, ഗ്ലാസ്-28, അഗ്രിഗേറ്റ് (ബ്രോക്കണ്‍ സ്റ്റോണ്‍), മണ്ണ്-5. ജിഎസ്ടി ബാധകമാകുന്നവ1. മാന്വല്‍/ഇ-ടെന്‍ഡര്‍ ഫോറത്തിന് 12 ശതമാനം ജിഎസ്ടി. ഇതുള്‍പ്പെടുത്തിയ തുകയാണ് ടെന്‍ഡര്‍ ഫോമിനൊപ്പം ഈടാക്കേണ്ടത്. 2. പഴയ വാഹനങ്ങള്‍, ഫര്‍ണിച്ചര്‍ എന്നിവ ലേലം ചെയ്ത് വില്‍ക്കുമ്പോള്‍ ലഭിക്കുന്ന തുക3. തദ്ദേശ സ്വയംഭരണ സ്ഥാപനം ഷോപ്പിംഗ് കോംപ്ലസ്ുകള്‍, ആഡിറ്റോറിയങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനം. 4. റോഡ് കട്ടിംഗിനുള്ള അനുമതി നല്‍കുമ്പോള്‍ പുനര്‍നിര്‍മാണത്തിന് ഈടാക്കുന്ന തുക.5. തദ്ദേശസ്വയംഭരണ സ്ഥാപനം നടത്തുന്ന വാങ്ങലുകള്‍6. മരാമത്ത് പ്രവൃത്തികളുടെ ഡിസൈന്‍, ഇന്‍വെസ്റ്റിഗേഷന്‍, ഡിപിആര്‍ പ്രിപ്പറേഷന്‍ തുടങ്ങിയ പ്രവൃത്തികള്‍ കണ്‍സള്‍ട്ടന്റിനെ ഏല്‍പപ്പിക്കുന്ന അവസരത്തില്‍ ജിഎസ്ടി ഉള്‍പ്പെടുത്തിയ തുക നല്‍കണം. ഇത് നോട്ടിഫിക്കേഷനൊപ്പം രേഖപ്പെടുത്തണം. 6. പ്രവൃത്തികള്‍ ഏറ്റെടുക്കുന്ന എല്ലാ കരാറുകാരും അക്രഡിറ്റഡ് ഏജന്‍സികളും ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റികളും ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുക്കേണ്ടതും ടെന്‍ഡറിനൊപ്പം ഹാജരാക്കേണ്ടതുമാണ്. ജിഎസ്ടി ബാധകമല്ലാത്തത്1. വ്യക്തിഗത സഹായങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേറ്റുകള്‍, സ്‌കൂള്‍, ഓര്‍ഫനേജ് മുതലായവയ്ക്കുള്ള ഫിറ്റ്‌നസ് സര്‍ട്ടിഫിക്കേറ്റുകള്‍. 2. കെട്ടിട നിര്‍മാണ/ക്രമവത്ക്കരണ അനുമതികള്‍ക്കുള്ള ഫീസ്3. ത്രിതല പഞ്ചായത്തുകളും നഗരസഭകളും ലഭ്യമാക്കുന്ന സേവനങ്ങള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.