കൊച്ചി: സംസ്ഥാനത്തെ ഐഒസി പ്ലാന്റുകളില്‍ തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക്. ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. സംഘടനയുടെ കൊടിതോരണങ്ങള്‍ ചേളാരി പ്ലാന്റില്‍ വച്ച് സിഐടിയു നശിപ്പിച്ചുവെന്ന് ആരോപിച്ചാണ് സമരം.
യൂണിയന് നേതാവായ ടി.എസ്.രംഗരാജന്റെ തൊണ്ണൂറാം പിറന്നാള്‍ ഇന്ന് ചേളാരി പ്ളാന്റിനുള്ളില്‍ ആഘോഷിക്കാന്‍ തൊഴിലാളികള്‍ പദ്ധതിയിട്ടിരുന്നു. ഇതിനാണ് കൊടിതോരണങ്ങള്‍ കെട്ടിയിരുന്നത്. ഇത് ഇതരസംഘടനകളില്പ്പെട്ടവര് അഴിച്ചുമാറ്റുകയും പ്ളാന്റിനുള്ളിലെ ആഘോഷം തടയുകയുമായിരുന്നു. ഇത് സംഘര്‍ഷത്തിന് കാരണമായി
പണിമുടക്കോടെ പ്ലാന്റുകളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. ഇതോടെ സംസ്ഥാനത്ത് പാചകവാതകവിതരണം നിലച്ചു. സമരം തുടര്‍ന്നാല്‍ നാളെമുതല്‍ സംസ്ഥാനത്ത് പാചകവാതകപ്രതിസന്ധി രൂക്ഷമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: