സമരക്കാര്‍ക്കെതിരെ ഗെയില്‍ പരാതി നല്‍കി; സമരം മൂലം നഷ്ടം 70 ലക്ഷം

Saturday 4 November 2017 11:57 am IST

കോഴിക്കോട്: അക്രമം മൂലം ജോലി തടസപ്പെട്ടെന്നും സാമ്പത്തിക നഷ്ടമുണ്ടായെന്നും കാണിച്ച് മുക്കം പോലീസ് സ്റ്റേഷനില്‍ സമരക്കാര്‍ക്കെതിരെ ഗെയില്‍ പരാതി നല്‍കി. എഴുപത് ലഷം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. കൊച്ചി- മംഗലാപുരം വാതക പൈപ്പ് ലൈന്‍ നിര്‍മാണം തുടരുമെന്ന് ഗെയില്‍ അധികൃതര്‍ ആവര്‍ത്തിച്ചിട്ടുണ്ട്. പണി തുടരാനാണ് തങ്ങള്‍ക്കു കിട്ടിയിരിക്കുന്ന നിര്‍ദേശമെന്നും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തണമെങ്കില്‍ സര്‍ക്കാരോ മാനേജുമെന്റോ നിര്‍ദേശം നല്‍കണമെന്നും ഗെയില്‍ അധികൃതര്‍ അറിയിച്ചു. പദ്ധതി അടുത്ത വര്‍ഷം ജൂണില്‍ കമ്മിഷന്‍ ചെയ്യുമെന്നും പൈപ്പ്‌ലൈന്‍ അലൈന്‍മെന്‍റ് മാറ്റില്ലെന്നും ഗെയില്‍ ഡിജിഎം എം.വിജു അറിയിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.